സാമൂഹ്യ മാധ്യമങ്ങളിലെ ഫോട്ടോയോ വീഡിയോയോ അടുത്ത സുഹൃത്തുക്കള്‍ക്കു മാത്രം കാണാവുന്ന വിധത്തില്‍ സെറ്റിംഗ്സ് ക്രമീകരിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ ഫോട്ടോയോ വിഡിയോയോ പങ്കുവയ്ക്കുമ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ക്കു മാത്രം കാണാവുന്ന വിധത്തില്‍ സെറ്റിങ്‌സ് ക്രമീകരിക്കണമെന്ന് പൊലീസിന്റെ ഉപദേശം. കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജിലാണ് ഈ ഉപദേശമുള്ളത്.

സമൂഹമാധ്യമങ്ങളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഫോട്ടോകള്‍ അശ്ലീല സൈറ്റുകളുടെയും അപ്പ്‌ളിക്കേഷനുകളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. ഇത്തരത്തിലുള്ള പരാതികളില്‍ അന്വേഷണം നടന്നു വരികയാണെന്ന് പോസ്റ്റില്‍ പറയുന്നു.

പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോള്‍ അവ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ സെറ്റിങ്‌സ് ക്രമീകരിക്കുക. ഫോട്ടോകള്‍ ദുരുപയോഗിക്കപ്പെട്ടാല്‍ ഉടന്‍ പൊലീസ് സഹായം തേടണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.