തിരൂര്‍: വീടിന് തൊട്ടടുത്ത പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങാൻ പോയ മാധ്യമ പ്രവർത്തകന് പോലീസ് മർദ്ദനത്തിൽ പരിക്കേറ്റു.
പത്രപ്രവര്‍ത്തക യൂണിയന് മലപ്പുറം ജില്ലാ സെക്രട്ടറിയും മാധ്യമം റിപ്പോര്‍ട്ടറുമായ കെ.പി.എം റിയാസിനാണ് പൊലീസ് മര്‍ദനമേറ്റത്. പുതുപ്പള്ളി കനാല്‍ പാലം പള്ളിക്ക് സമീപത്ത് വെച്ചാണ് തിരൂര്‍ സി.ഐ ടിപി ഫര്‍സാദ് ലാത്തി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്.
വ്യാഴാഴ്ച വൈകീട്ടാണ് വീടിന് തൊട്ടടുത്ത പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങാനായി വന്ന റിയാസിനെ പ്രകോപനം കൂടാതെ ടി.പി ഫര്‍ഷാദ് അടിച്ച് പരിക്കേല്‍പ്പിച്ചത്. ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കല്‍ മുഹമ്മദ് അന്‍വറിനും മര്‍ദനമേറ്റു. പരിക്കേറ്റ റിയാസ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂനിയനും റിയാസും പരാതി നല്കി.