കൊച്ചി: എസ്ഐ ആനിശിവക്കെതിരെ അപകീർത്തികരമായ പോസ്റ്റിട്ട ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണക്കെതിരെ പോലീസ് കേസെടുത്തു. ഫേസ്ബുക്ക് പോസ്റ്റ് ആനി ശിവയുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഹൈക്കോടതി അഭിഭാഷകനാണ് പരാതി നൽകിയത്.
എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 509, ഐടി ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിരൂക്ഷമായ അധിക്ഷേപമാണ് സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ആനിശിവക്കെതിരേ ഉണ്ടായിരുന്നത്. ഇതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ് (സഭ്യമല്ലാത്ത ഭാഗം തിരുത്തി)
”വീട്ടുകാരെ ചതിച്ച് കൊണ്ട്, കണ്ടവന്റെ കൂടെ ഒളിച്ചോടി പോയി കൊച്ചിനെ പെറ്റുണ്ടാക്കിയവൾ – സ്വന്തം കൈയ്യിലിരിപ്പിന്റെ ദോഷം, വഴിവിട്ട ജീവിതം ജീവിച്ചത് കൊണ്ട് പെരുവഴിയിലായവള്‍, ആൺവേഷം കെട്ടി തേരാ പാരാ നടന്ന് നാരങ്ങാവെള്ളം വിറ്റ് നടന്നവൾ – പിന്നീട് പിഎസ്സി ടെസ്റ്റ് എഴുതി പാസായി എസ്ഐ സെലക്ഷൻ നേടുന്നു. എന്നിട്ടവൾ ദാ ഇപ്പോ എന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കാനായി ഇവിടെ കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് എഴുന്നെള്ളുന്നു പോലും!! ”