രാ​ജ്യ​ദ്രോ​ഹക്കേസ്; ഐ​ഷ സു​ല്‍​ത്താ​നയു​ടെ സ​ഹോ​ദ​ര​ന്‍റെ ലാ​പ്‌​ടോ​പ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു

കൊ​ച്ചി: രാ​ജ്യ​ദ്രോ​ഹ കേ​സി​ല്‍ സം​വി​ധാ​യ​ക ഐ​ഷ സു​ല്‍​ത്താ​ന​യെ രണ്ടു മണിക്കൂർ ചോദ്യം ചെയ്ത പോ​ലീ​സ് ഐഷയുടെ സഹോ​ദ​ര​ന്‍റെ ലാ​പ്‌​ടോ​പ് പി​ടി​ച്ചെ​ടു​ത്തു. ഇതോടെ കേ​സി​ല്‍ ഐ​ഷ സു​ല്‍​ത്താ​ന​യു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​യി. കൊ​ച്ചി കാ​ക്ക​നാ​ട്ടെ ഫ്‌ളാറ്റി​ല്‍ വെ​ച്ചാ​യി​രു​ന്നു ക​വ​ര​ത്തി പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ല്‍.

രാ​ജ്യ​ദ്രോ​ഹ കേ​സി​ല്‍ മൂ​ന്നാം ത​വ​ണ​യാ​ണ് ഐ​ഷ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. മു​ന്‍​കൂ​ട്ടി അ​റി​യി​ക്കാ​തെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ന്ന​തെ​ന്നും രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ല്‍ ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ത​ന്നെ ഇ​തി​നോ​ട​കം അ​റ​സ്റ്റ് ചെ​യ്‌​തേ​നെ​യെ​ന്നും ഐ​ഷ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.