തിരുവനന്തപുരം: പുതിയ പരിഷ്കാരങ്ങൾ കൊണ്ട് വന്ന് കൃഷിമന്ത്രി പി. പ്രസാദ്. താൻ പങ്കെടുക്കുന്ന കൃഷിവകുപ്പുമായി ബന്ധപ്പെട്ട പരിപാടികളില്‍ പൂച്ചെണ്ടും ഉപഹാരവും ഒഴിവാക്കാനും സ്ഥലത്തെ മുതിര്‍ന്ന കര്‍ഷകനെ നിര്‍ബന്ധമായും വേദിയില്‍ ഇരുത്താനുമാണ് മന്ത്രിയുടെ നിർദ്ദേശം.
മന്ത്രിയുടെ നിര്‍ദേശപ്രകാരം അഡീഷണല്‍ സെക്രട്ടറി എസ്. സാബിര്‍ഹുസൈനാണ് ഉത്തരവിറക്കിയത്. അനാവശ്യച്ചെലവും പ്ലാസ്റ്റിക് ഉപയോഗവും കുറയ്ക്കുന്നതിന്‍റെ ഭാഗമായാണു പൂച്ചെണ്ടും ഉപഹാരവും ഒഴിവാക്കുന്നത്.
കര്‍ഷകര്‍ക്കുവേണ്ടി നടത്തുന്ന പരിപാടികളില്‍ അവരുടെ സാന്നിധ്യമില്ലെങ്കില്‍ അതിനര്‍ഥമില്ലാതാകുമെന്നു മന്ത്രി പ്രസാദ് പറഞ്ഞു. ഇപ്പോള്‍ കൃഷിചെയ്യാത്ത ആരുമില്ല. എന്നാല്‍, കൃഷിയിലൂടെ ജീവിക്കുന്ന സമൂഹത്തില്‍ അറിയപ്പെടുന്ന കര്‍ഷകനെ വേദിയിൽ ഉള്‍പ്പെടുത്തണം.
പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂച്ചെണ്ട് വലിയവിപത്താണ്. ഓരോ പരിപാടിക്കും ഉപഹാരത്തിനായി വലിയതുകയും ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയവുമാണു വിനിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.