തിരുവനന്തപുരം: ടിപിആർ കുറയാത്തതിനാൽ സംസ്ഥാനത്ത് കൊറോണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ തീരുമാനം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്ന രീതി തുടരും. പൂജ്യം മുതൽ ആറ് ശതമാനം വരെ എ കാറ്റഗറിയിലും ആറ് മുതൽ 12 ശതമാനം വരെ ബി കാറ്റഗറിയിലും ആയിരിക്കും. 12 മുതൽ 18 ശതമാനം വരെ സി കാറ്റഗറി.18 മുതൽ മുകളിലേക്ക് ഡി കാറ്റഗറി.
ടിപിആർ 18 ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൌണായിരിക്കും. ടിപിആർ ആറിന് താഴെയുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ നൽകും. ഒരാഴ്ചയാണ് ഈ രീതിയില്‍ നിയന്ത്രണങ്ങള്‍ തുടരുക. ഏതൊക്കെ പ്രദേശങ്ങള്‍ ഏതെല്ലാം കാറ്റഗറിയില്‍ വരുമെന്ന് നാളെ വ്യക്തമാക്കും.
അടുത്ത ചൊവ്വാഴ്ച വീണ്ടും യോഗം ചേര്‍ന്ന് നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കും. നിയന്ത്രണങ്ങള്‍ തുടര്‍ന്നിട്ടും രോഗസ്ഥിരീകരണ നിരക്ക് പ്രതീക്ഷിക്കുന്ന താഴുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കടുപ്പിക്കാന്‍ തീരുമാനിച്ചത്.