രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം; ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് കോട്ടയം സ്വദേശികൾ മരിച്ചു

കോഴിക്കോട്: രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം. ബൈപാസില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍‌ മരിച്ചു.

കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്. ജീപ്പ് യാത്രക്കാരായിരുന്നു ഇവര്‍.

പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്. ചേളാരിക്ക് പോവുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോവുകയായിരുന്ന താര്‍ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.