കൊച്ചി: സ്വർണ്ണ വേട്ടയിൽ കുടുങ്ങാതിരിക്കാൻ എമർജൻസി ലാമ്പ്, റേഡിയോ എന്നിവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്നരക്കിലോ സ്വർണം പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഡിആർഐ നടത്തിയ സ്വർണ്ണവേട്ടയിൽ മൂന്ന് പേരെ ഡിആർഐ കസ്റ്റഡിയിലെടുത്തു.
മലപ്പുറം സ്വദേശികളായ റഷീദ്, അബ്ദുൽ റഹ്മാൻ, മുസ്തഫ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിലും നെടുമ്പാശ്ശേരിയിൽ നിന്നും കോടികൾ വിലവരുന്ന സ്വർണ്ണം പിടികൂടിയിരുന്നു.