കോഴിക്കോട് രാമനാട്ടുകരയിൽ ബൊലോറയും സിമന്റ് ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു

കോഴിക്കോട്: രാമനാട്ടുകരയിൽ ബൊലോറയും സിമന്റ് ലോറിയും കൂട്ടിയിടിച്ച് അപകടം അഞ്ചു പേർ മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ച 4.45 ന് രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം. കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമെന്നാണ് സൂചന. സംഭവ സ്ഥലത്ത് വെച്ച് ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു.

മൃതദേഹങ്ങൾ റോഡിൽ ചിതറി കിടക്കുകയായിരുന്നു. നാട്ടുകാരും പോലീസും ഫയർഫോഴ്സുമെത്തി മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അപകടത്തിൽ ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള വാഹനം പൂർണ്ണമായും തകർന്നു.