കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. 24-കാരനായ ആദർശിന്റെയും വലിയപാടം സ്വദേശികളായ മിഥുൻ നാഥ്‌(21) ൻ്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. വള്ളത്തിൽ അഞ്ച് പേരുണ്ടായിരുന്നു. മൂന്ന് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. വ്യാപകമായ തെരച്ചിലിനെടുവിലാണ് മിഥുന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ആദർശിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.