കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന- വേ​ത​ന പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച ച​ർ​ച്ച നാളെ

തി​രു​വ​ന​ന്ത​പു​രം: നീണ്ട നാളുകൾക്ക് ശേഷം കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന- വേ​ത​ന പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച ച​ർ​ച്ച നാളെ. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ല​യം ഹാ​ളി​ൽ ഉച്ചകഴിഞ്ഞ് 2.30ന് ​ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം.

ഈ ​വ​ർ​ഷം ആ​ദ്യം ന​ട​ന്ന റ​ഫ​റ​ണ്ട​ത്തി​ലൂ​ടെ അം​ഗീ​കാ​രം നേ​ടി​യ കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു), യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ട്രാ​ൻ​സ്പോ​ർ​ട്ട് ഡ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ (ടി ​ഡി എ​ഫ്), കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് സം​ഘ് (ബി​എം​എ​സ് ) എ​ന്നീ സം​ഘ​ട​ന​ക​ളെ​യാ​ണ് സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര​ൻ ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്.

കെ​എ​സ്ആ​ർ​ടി​സി​യി​ൽ 10 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ശ​മ്പ​ള പ​രി​ഷ്ക​ര​ണ ച​ർ​ച്ച ന​ട​ക്കു​ന്ന​ത്. 2010-ലാ​ണ് അ​വ​സാ​ന​മാ​യി ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ​ത്. 2015-ൽ ​ശ​മ്പ​ള പ​രി​ഷ്ക​ര​ണം നീ​ട്ടി​വെ​ച്ചു.