വയനാട്; അജ്ഞാത മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ ചികിത്സയിലായിരുന്ന വയോധികയും മരിച്ചു. കവാടം പത്മനിലയത്തിൽ പത്മാവതിയാണ് മരിച്ചത്. ആക്രമണത്തെ തുടർന്നു ഇവരുടെ ഭർത്താവ് കേശവൻ ഇന്നലെ മരിച്ചിരുന്നു.
വയനാട് നെല്ലിയമ്പത്താണ് കഴിഞ്ഞ ദിവസം രാത്രി വൃദ്ധദമ്പതികൾ ആക്രമിക്കപ്പെടുന്നത്. റിട്ടയേഡ് അധ്യാപകനായ കേശവനും പത്മാവതിയേയും മുഖംമൂടിയണിഞ്ഞെത്തിയ സംഘം വെട്ടുകയായിരുന്നു. രാത്രി എട്ടു മണിയോടെയാണ് സംഭവമുണ്ടായത്.
ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ മുഖംമൂടി അണിഞ്ഞ രണ്ടുപേർ ഓടിരക്ഷപ്പെടുന്നതാണ് കണ്ടത്. മോഷണ ശ്രമത്തിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് പ്രഥമിക നിഗമനം. വീടുമായി പരിചയമുള്ളവർ ആരെങ്കിലുമാകാം ആക്രമണം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.