മണിമലയിൽ ആറ്റിൽ ചാടിയ സ്പെഷ്യൽ വില്ലേജോഫീസർക്കായി തെരച്ചിൽ ഊർജിതമാക്കി

കോട്ടയം: മണിമലയിൽ ആറ്റിൽ ചാടിയ സ്പെഷ്യൽ വില്ലേജോഫീസർക്കായി തെരച്ചിൽ ഊർജിതമാക്കി. പത്തനാട് സ്വദേശി പ്രകാശിനായാണ് തെരച്ചിൽ നടത്തുന്നത്. മണിമല പാലത്തിൽ നിന്നാണ് ഇദ്ദേഹം ആറ്റിൽ ചാടിയത്. രക്ഷിക്കാനായി ചാടി ഒഴുക്കിൽ പെട്ട അന്യസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു.

പാലത്തിൽ നിന്ന് ആള് ആറ്റിൽചാടുന്നത് കണ്ടയുടൻ അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് രക്ഷിക്കാൻ പിന്നാലെ ചാടുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വില്ലേജോഫീസറെ ഇനിയും കണ്ടെത്താനായിട്ടില്ല.