നിർധന പിതാവ് മകൻ്റെ ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നു

കൊല്ലങ്ങോട് : മഞ്ഞപ്പാറ വട്ടേക്കാട് സ്വദേശി ആറൊന്നിൽ ബാബു ജോസഫ് മകൻ എഡ്വിൻ ജോസഫിൻ്റെ (15) ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു.

ഏപ്രിൽ 17 ന് വെള്ളിയാഴ്ച ഉച്ചക്ക് മാതാപിതാക്കളോടൊപ്പം കിണർ വൃത്തി ആക്കുന്നതിനിടെ മുകളിൽ നിന്നും കാൽ വഴുതി കിണറിലേക്ക് വീണു ഗുരുതര പരിക്കുകളോടെ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആണ് എഡ്വിൻ. കൊല്ലംക്കോട് ബി.എസ്.എസ്.എച്ച്.എസ് വിദ്യാർത്ഥിയാണ് .

ഇതിനോടകം രണ്ട് ഓപ്പറേഷൻ കഴിഞ്ഞു. ഇനിയും രണ്ട് ശസ്ത്രക്രിയ കൂടി ചെയ്യാനുണ്ട്. രണ്ടു കൈയ്ക്കും രണ്ടുകാലിനും ഒടിവ് ഉണ്ട്. കരളിനും തകരാർ സംഭവിച്ചിട്ടുണ്ട്.

ഓട്ടോ റിക്ഷ ഡ്രൈവർ ആയ ബാബു മകൻ്റെ ചികിത്സയ്ക്കു വേണ്ടി ഓരോ വാതിലുകളും മുട്ടുകയാണ്. ഇളയ മകൻ മലമ്പുഴ ജവഹർ നവോദയ വിദ്യാലയ വിദ്യാർത്ഥിയാണ്.
ലോക്ക് ഡൗൺ മൂലം യാതൊരു വരുമാനവും ഇല്ലാത് ഇരിക്കുമ്പോൾ ആണ് മകൻ്റെ അപകടം.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :
Joseph KJ
A|c number..1317101006236
Canara Bank. .Kollengode.
IFSC :CNRB0001317.

ഫോൺ : 9747649791.