എല്ലാ ന്യൂനപക്ഷങ്ങൾക്കും ഒരേ പരിഗണന നൽകണം: ചങ്ങനാശ്ശരി അതിരൂപതാ പാസറ്ററൽ കൗൺസിൽ

ചങ്ങനാശേരി: എല്ലാ ന്യൂനപക്ഷങ്ങൾക്കും ഒരേ പരിഗണന നൽകുകയെന്നതാണ് ഭരണഘടനയുടെ ന്യൂനപക്ഷതത്ത്വമെന്നും ഏതെങ്കിലും ഒരു പ്രത്യേകമതവിഭാഗത്തിന് മാത്രമായി ആനൂകൂലൃങൾ പ്രഖ്യാപിക്കാനോ, നടപ്പിലാക്കാനോ ഭരണഘടനയുടെ മതേതരത്വം അനുവദിക്കുന്നില്ലെന്നും ചങ്ങനാശ്ശരി അതിരൂപതാ പാസറ്ററൽ കൗൺസിൽ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമവകുപ്പിൻ്റെ പദ്ധതികളും ആനുകൂല്യങ്ങളും ജനസംഖ്യാ നുപാതീകമായിട്ടാണ് വീതിക്കപ്പെടുക. ഈ മാതൃ കേരളത്തിലും നടപ്പിലാക്കണമെന്ന് പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു.

ഹൈക്കോടതി വിധിയുടെ അന്ത:സത്ത പരിഗണിച്ച് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള എല്ലാ പദ്ധതികളിലേയും 80:20 അനുപാതം റദ്ദാക്കുകയും പുനർനിർണ്ണയിക്കുകയുംചെയ്യണം.സിവിൽ കോടതി ക്ക് സമാനമായ അധികാരത്തോടെ ന്യൂനപക്ഷ ങ്ങൾക്ക് നീതിയും സംരക്ഷണവും സ്ഥാപിതമായ ന്യൂനപക്ഷ കമ്മീഷനിൽ ആറ് അംഗങ്ങൾ ഉണ്ടാകണം. ചെയർമാനെ റൊട്ടേഷൻവ്യവസ്ഥയിൽ നിയമിക്കണം.

ഹൈക്കോടതി വിധിഏതെങ്കിലുമൊരു സമുദായത്തിനെതിരല്ലെന്നും ഇതിൻ്റെ പേരിൽ നവമാദ്ധ്യമങ്ങളിലും ചാനലുകളും വരുന്ന വിദ്ദ്വേഷപ്രചരണങൾ അവസാനിപ്പിക്കണമെന്നും നാളെ നടക്കുന്ന സർവ്വകക്ഷി യോഗത്തിൽ അതിനു സാധിക്കുമെന്നുംയോഗംപ്രത്യാശപ്രകടിപ്പിച്ചു.

വികാരി ജനാറാൾമാരായ ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ,റവ.ഡോ.തോമസ് പാടിയത്ത്, ഡോ.ഡൊമിനിക് ജോസഫ്, ഫാ.ജയിംസ് കൊക്കാവേലിൽ, ഡോ.രേഖാ മാത്യൂസ്, ആൻ്റണി തോമസ് മലയിൽ എന്നിവർ പ്രസംഗിച്ചു.