സ്പ്രിംഗ്ലർ ശുദ്ധ നുണ: ചരിത്രം തീരുമാനിക്കട്ടെ ശരിയും തെറ്റുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിം​ഗ്ളർ വിവാദത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന്മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ശ്രദ്ധ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിവാദങ്ങളില്‍ വേവലാതിപ്പെടുന്ന ആളല്ല ഞാന്‍. ചരിത്രം തീരുമാനിക്കട്ടെ ശരിയും തെറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പ്രിംക്ലർ ശുദ്ധമായ നുണയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണങ്ങള്‍ക്ക് പിന്നില്‍ ചിലരെന്നും മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. ഇതെല്ലാം കണ്ടും നേരിട്ടുമാണ് ഇവിടെയെത്തിയത്. പുതിയ കാര്യങ്ങളേക്കുറിച്ച് തനിക്കില്ലാത്ത ആശങ്കയാണ് ചുറ്റുമുള്ളവര്‍ക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം മകളുടെ കമ്പനിയെ കുറിച്ചുള്ള ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല. ശുദ്ധമായ നുണ ചിലർ കെട്ടിച്ചമച്ചു ഉണ്ടാക്കുന്നു. കെ എം ഷാജിക്കെതിരായ കേസ് ഒരു പ്രതികാരവുമല്ല, അത് തീയതി നോക്കിയാൽ അറിയാം. ഷാജിക്കെതിരായ നടപടിക്ക് സ്പീക്കറുടെ അനുമതി നേരെത്തെ വാങ്ങിയിരുന്നുവെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.