തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ. രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എം ബി രാജേഷിന് മുമ്പാകെയാണ് അഡ്വ. എ രാജ സത്യപ്രതിജ്ഞ ചെയ്തത്.
നിയമസഭയില്‍ ആദ്യം നടന്ന സത്യപ്രതിജ്ഞയില്‍ പിഴവ് ഉണ്ടായതിനെ തുടര്‍ന്നാണ് എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. തമിഴില്‍ തന്നെയാണ് ഇന്നും അദ്ദേഹം സത്യവാചകം ചൊല്ലിയത്.
ആദ്യം നടന്ന സത്യപ്രതിജ്ഞയില്‍ എ രാജ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. ഇതാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കാരണമായത്. നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് വിലയിരുത്തപ്പെട്ടത്. മുന്‍പ് പ്രോടേം സ്പീക്കര്‍ പിടിഎ റഹീമിന് മുമ്പാകെ ആയിരുന്നു സത്യപ്രതിജ്ഞ.