കേരളത്തിൽ ലോക് ഡൗൺ ജൂൺ ഒമ്പതു വരെ നീട്ടും

തിരുവനന്തപുരം: കേരളത്തിൽ ലോക് ഡൗൺ ജൂൺ ഒമ്പതു വരെ നീട്ടും. ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച ശുപാർശ ഉണ്ടായത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടുക. അന്തിമ തീരുമാനം മുഖ്യമന്ത്രി അറിയിക്കും.

നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് സാധ്യത. ഇളവുകൾ സംബന്ധിച്ച തീരുമാനം കൊറോണ അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കും. സ്വർണക്കടകൾ, തുണിക്കടകൾ, ചെരിപ്പുകടകൾ, സ്കൂൾ കുട്ടികൾക്ക് ആവശ്യമായ വസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകിയേക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായിരിക്കും ഇതിന് അനുമതി നൽകുക.
വ്യവസായ സ്ഥാപനങ്ങൾക്കും പ്രവർത്തന അനുമതി നൽകും.

അമ്പത് ശതമാനം ജീവനക്കാരെവച്ച് വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. ഈ വ്യവസായ സ്ഥാനപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ നൽകുന്ന സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാവുന്നതാണ്.

സ്പെയർ പാർട്ടുകൾ വിൽക്കുന്ന കടകൾക്കും പ്രവർത്തിക്കാനും കള്ളുഷാപ്പുകൾക്ക് ഭാഗികമായി പ്രവർത്തിക്കാനുള്ള അനുവാദം നൽകുന്നതിനും തീരുമാനം എടുത്തിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയാലെ നിയന്ത്രണങ്ങള്‍ ഇളവുചെയ്യാവൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇളവുകള്‍ ഘട്ടം ഘട്ടമായി നല്‍കുന്നതാണ് പരിഗണനയിലുള്ളത്.

രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും മരണനിരക്ക് കുറയാത്തതാണ് ലോക്ക് ഡൗൺ നീട്ടാൻ കാരണം. നിലവിൽ 16.4 ആണ് കഴിഞ്ഞ 24 മണിക്കൂറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നേരത്തെ ട്രിപ്പിള്‍ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ നാല് ജില്ലകളിലും ടിപിആര്‍ കൂടുതലാണ്. ഏതൊക്കെ മേഖലകളില്‍ ഇളവ് നല്‍കണമെന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ അഭിപ്രായം ആരായും.

തീവ്രരോഗവ്യാപനം വന്നതിനാല്‍ അതീവ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തെ സമീപിക്കുന്നത്. രോഗബാധ രൂക്ഷമായിരുന്ന ഡെൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നത് രണ്ട് ശതമാനത്തിൽ താഴെയാണ്. അതേസമയം, ഇവിടെ ലോകഡൗൺ തുടരുന്നതിൽ മാറ്റം വരുത്തുവാനും സംസ്ഥാന സർക്കാരുകള്‍ തയ്യാറായിട്ടില്ലെന്നതാണ് ശ്രദ്ധേയം.

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കുള്ള 80: 20 അനുപാതം; ഹൈക്കോടതി വിധി നിയമവകുപ്പ് പരിശോധിക്കും