തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. മന്ത്രി സജി ചെറിയാൻ വിളിച്ചു ചേർത്ത മത്സ്യ തൊഴിലാളി സംഘടനകളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ജൂലൈ 31 വരെ 52 ദിവസം നിരോധനം ഏർപ്പെടുത്താൻ തീരുമാനമെടുത്തത്.
പരമ്പരാഗത മത്സ്യ ബന്ധനത്തിനും, മേൽത്തട്ടിൽ മത്സ്യ ബന്ധനം നടത്തുന്ന ഇൻബോർഡ് വള്ളങ്ങൾക്കും തടസമുണ്ടാവില്ല. സംസ്ഥാനത്തിന്റെ 12 നോട്ടിക്കൽ മൈൽ കടൽ പരിധിയിൽ അടിത്തട്ടിലെ മത്സ്യ ബന്ധനമാണ് നിരോധിക്കുന്നത്.
ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് ആഴത്തട്ട് മത്സ്യ ബന്ധനം നടത്താൻ ശേഷിയുള്ള 4500 ട്രോൾ ബോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ജൂൺ 10 നെ മുൻപായി ഇവ സമീപത്തെ കായലുകളിലെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നതിനും യോഗത്തിൽ തീരുമാനമായി.