ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ‘സേവ്​ ലക്ഷദ്വീപ്’​ ഹാഷ്​ടാഗ്​

കോഴിക്കോട്​: അഡ്​മിനിസ്​ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെയും കേന്ദ്രസര്‍ക്കാറി​​ൻ്റെയും ഇടപെടലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ ​’സേവ്​ ലക്ഷദ്വീപ്’​ ഹാഷ്​ടാഗ്​ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാവുന്നു. ഇതുമായി ബന്ധപ്പെട്ട്​ ലക്ഷത്തിലേറെ​ ട്വീറ്റുകളാണ്​ ഇതിനകം ട്വിറ്ററില്‍ വന്നിട്ടുള്ളത്​.

ലക്ഷദ്വീപ് ജനതയുടെ സ്വത്വത്തെയും സംസ്കാരത്തെയും രാഷ്ട്രീയത്തെയും ഭീകരമായാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ലക്ഷദ്വീപിന്‍റെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ.പട്ടേലിന്റെ നേതൃത്വത്തില്‍ കൈകാര്യം ചെയ്യുന്നത്​.

മത്സ്യ തൊഴിലാളികളുടെ ജീവനോപാധി തകര്‍ത്തു, ജില്ലാ ഭരണകൂടത്തിന്‍റെ അധികാരങ്ങള്‍ ഇല്ലാതാക്കി, മാംസാഹാരം നിരോധിച്ചു, ടൂറിസം മേഖലയില്‍ ജോലി ചെയ്ത ലക്ഷദ്വീപ് നിവാസികളായ 196 പേരെ പിരിച്ചു വിട്ടു, പുതുതായി മദ്യശാലകള്‍ ആരംഭിച്ചു തുടങ്ങിയ അഡ്​മിനസ്​ട്രേറ്ററുടെ നടപടികളാണ്​ വ്യാപക പ്രതിഷേധത്തിന്​ ഇടയാക്കിയത്​.