കേരളത്തിന് 140 മെട്രിക് ടണ്‍ ഓക്‌സിജനുമായി രണ്ടാമത്തെ ട്രെയിനും എത്തി

കൊച്ചി: കേരളത്തിലേക്കുള്ള രണ്ടാമത്തെ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയില്‍ എത്തി. ഒഡീഷയിലെ റൂര്‍ക്കേലയില്‍ നിന്ന് 140 മെട്രിക് ടണ്‍ ഓക്‌സിജനുമായി പുറപ്പെട്ട ട്രെയിന്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വല്ലാര്‍പാടത്ത് എത്തിയത്.ഇത് വിവിധ ജില്ലകളിലേക്ക് അയക്കാന്‍ ടാങ്കറുകളിലേക്ക് മാറ്റുന്ന നടപടികള്‍ ആരംഭിച്ചു.

1കേരളത്തിനുള്ള 118 മെട്രിക് ടണ്‍ ഓക്‌സിജനുമായി കഴിഞ്ഞ ഞായറാഴ്ചയാണ് ആദ്യ ട്രെയിന്‍ എത്തിയത്. ഏപ്രില്‍ 24 മുതലാണ് രാജ്യത്ത് ഓക്‌സിജനുമായി ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്. ഈ ട്രെയിനുകള്‍ തടസമില്ലാതെ ഓടാന്‍ വേണ്ട ക്രമീകരണങ്ങള്‍ റെയ്ല്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്.