കോഴിക്കോട് : ബാലുശ്ശേരിയിൽ യുഡിഎഫ് ഭരിക്കുന്ന മൂന്നു പഞ്ചായത്തുകളുണ്ടായിട്ടും ഒന്നില്‍ മാത്രമാണ് നേരിയ ഭൂരിപക്ഷം കിട്ടിയതെന്ന് കെപിസിസി പ്രസിഡന്റിന് പരാതി നല്കി ധര്മജന്.ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളില്‍ നിന്നുപോലും ഭൂരിപക്ഷം കിട്ടാത്തത് സംഘടനാപരമായ വീഴ്ചയാണെന്ന് ഒരു ചാനലിന് നല്കിയ അഭിമുഖത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയപരമായ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. യുഡിഎഫ് ഭരിക്കുന്ന ഉണ്ണികുളത്ത് 1494 വോട്ടിന്റെയും അത്തോളിയില്‍ 2186 വോട്ടിന്റെയും ഭൂരിപക്ഷം എല്‍ഡിഎഫിനായിരുന്നു. കൂരാച്ചുണ്ട് പഞ്ചായത്തില്‍ മാത്രമാണ് 742 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത്.
കനത്ത പരാജയത്തിനു കാരണമായി സംഘടനപരമായ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നെന്നുംഅത് കെപിസിസി പ്രസിഡന്റിനെ ധരിപ്പിച്ചിട്ടുണ്ടെന്നും ധര്മജന് പറഞ്ഞു.