മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് മുംബൈ കടലില്‍ മുങ്ങിയ ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പറേഷന്‍റെ ബാര്‍ജുകളില്‍ കുടുങ്ങിയ 79 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. 638 പേരെ രക്ഷപ്പെടുത്തി. മൂന്ന് ബാര്‍ജുകളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ രണ്ട് ബാര്‍ജുകളിലുണ്ടായിരുന്ന മുഴുവന്‍ പേരെയും രക്ഷിച്ചു.
ലൈഫ് ജാക്കറ്റുമായി കടലില്‍ ചാടിയ ബാക്കിയുള്ളവര്‍ക്കായി നാവികസേനയുടെ കപ്പലുകളും, ഹെലികോപ്റ്ററുകളും തിരച്ചില്‍ തുടരുകയാണ്. അപകടത്തിൽ പെട്ടവരിൽ മലയാളികളുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, ടൗട്ടെ ചുഴലിക്കാറ്റിന്റെ സംഹാരതാണ്ഡവത്തില്‍ ഗുജറാത്തില്‍ ഏഴ് പേര്‍ മരിച്ചു. മണിക്കൂറില്‍ 190 കിലോ മീറ്റര്‍ വേഗതയില്‍ വീശിയ കാറ്റിലും കനത്ത മഴയിലും പലയിടത്തും ശക്തമായ മണ്ണിടിച്ചിലുണ്ടായി. 16,000 വീടുകള്‍ തകര്‍ന്നു.