വിദ്യാർഥിയുടെ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തി സാമൂഹ്യവിരുദ്ധർ; പഠനത്തിനൊപ്പം മത്സ്യകൃഷി നടത്തിയ വിദ്യാർത്ഥിയുടെ കുളത്തിൽ വി​ഷം ക​ല​ക്കി

എടത്വ: പഠനത്തിനൊപ്പം വായ്പ​യെ​ടു​ത്ത് മത്സ്യകൃഷി നടത്തിയ വിദ്യാർത്ഥിയുടെ മൽസ്യങ്ങളെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വി​ഷം ക​ല​ക്കി കൊന്നു. എ​ട​ത്വ സെന്റ് അലോഷ്യസ് കോ​ള​ജിലെ ബി​രു​ദ വി​ദ്യാ​ർഥിയായ പച്ച കുഴുവേലിക്കളം ഷാ​രോൺ ആന്റോ വർഗീസിന്റെ മ​ത്സ്യ​ക്കു​ള​ത്തി​ലാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ഴി​ഞ്ഞ ദിവസം രാ​ത്രിയിൽ വി​ഷം ക​ല​ക്കി​യ​ത്. ഇതോടെ വി​ള​വെ​ടു​പ്പ് പ്രായമായ നൂ​റു​ക​ണ​ക്കി​നു ക​രി​മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി​.

പ​ഠ​ന​ ചെലവുകൾക്ക് ആരെയും ബു​ദ്ധി​മു​ട്ടി​ക്കാ​തെ സ്വ​ന്തം നി​ല​യ്ക്കു വ​രു​മാ​നം ക​ണ്ടെ​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഷാരോ​ൺ മ​ത്സ്യ​കൃ​ഷി തു​ട​ങ്ങി​യ​ത്. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ വീടിനോട് ചേർന്നുള്ള മീൻ കുളത്തിലായിരുന്നു മീൻ വളർത്തിയിരുന്നത്. പ​ഠ​ന​ത്തി​നി​ട​യ്ക്കു സ​മ​യം ക​ണ്ടെ​ത്തിയായിരുന്നു മീന്‍ കൃഷി. കുളത്തിൽ സാമൂഹ്യ വിരുദ്ധർ വിഷം കലർത്തിയ സംഭവത്തില്‍ ഷാ​രോ​ൺ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നും പൊ​ലീ​സി​ലും പ​രാ​തി ന​ൽ​കി

രണ്ട് മാസം പ്രായമായ 3500 കരിമീൻ കുഞ്ഞുങ്ങളോളമാണ് കുളത്തിൽ ഉണ്ടായിരുന്നത്. വി​ള​വെ​ടു​പ്പി​ന് ത​യ്യാറാ​യിരിക്കുമ്പോഴാണ് കു​ള​ത്തി​ൽ വി​ഷം ക​ല​ക്കു​ന്ന​ത്. അഞ്ച് ല​ക്ഷ​ത്തോ​ളം രൂപയുടെ നഷ്ടം ഉണ്ടായതായിട്ടാണ് കണക്കാക്കുന്നത്.