തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1,500ഓളം തടവുകാർക്ക് ഉടൻ പരോൾ നൽകാൻ ഉത്തരവ്. 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി. തടവു പുള്ളികളെ എത്രയും പെട്ടന്ന് മോചിപ്പിക്കണമെന്ന് ജയിൽ ഡിജിപി വിവിധ ജയിൽ മേധാവികൾക്ക് നിർദേശം നൽകി.
90 ദിവസമാണ് പരോൾ. കഴിഞ്ഞ വർഷവും ഇതേരീതിയിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു.രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈപ്പവർ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു.
സുപ്രീംകോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രണ്ടാം തരംഗത്തിൽ ജയിലുകളിൽ വ്യാപകമായി കൊറോണ പടരുന്ന സാഹചര്യത്തിലാണ് വീണ്ടും പരമാവധി ജയിൽവാസികൾക്ക് പരോൾ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.