ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഇന്ന് രാത്രി തടസപ്പെടും. ബാങ്കിംഗ് പ്ലാറ്റ്ഫോമുകളിൽ നടക്കുന്ന അറ്റകുറ്റപണികൾ കാരണമാണ് തടസം.
ഏതാനും മണിക്കൂറുകളിൽ ഡിജിറ്റൽ സേവനങ്ങളൊന്നും ലഭ്യമാകില്ല. മെയ് 7 രാത്രി 10.15 മുതൽ മെയ് 8 പുലർച്ചെ 1.45 വരെ ഡിജിറ്റിൽ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് എസ്ബിഐ അറിയിച്ചു.
ഇന്റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാവില്ല. കഴിഞ്ഞ മാസവും സമാനമായി സേവനങ്ങളിൽ തടസം നേരിട്ടിരുന്നു. 85 ദശലക്ഷം പേരാണ് എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നത്.
135 ദശലക്ഷത്തോളം യുപിഐ ഉപഭോക്താക്കളും 19 ദശലക്ഷ മൊബൈൽ ബാങ്കിങ് ഉപയോക്താക്കളും എസ്ബിഐക്കുണ്ട്. എസ്ബിഐയുടെ യോനോ ആപ്പ് 35 ദശലക്ഷത്തോളം പേരാണ് ഉപയോഗിക്കുന്നത്.