എം കെ സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
സ്റ്റാലിൻ ആദ്യമായാണ് തമിഴ്നാട് മുഖ്യമന്ത്രിയാകുന്നത്. ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായിട്ടായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. എ ഐ എ ഡി എം കെ നേതാവ് ഒ പനീർശെൽവം, കോൺഗ്രസ് നേതാവ് പി ചിദംബരം, എം ഡി എം കെ നേതാവ് വൈകോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആഭ്യന്തരം, നയരൂപീകരണം, പൊതുഭരണം തുടങ്ങിയ വകുപ്പുകൾ സ്റ്റാലിനായിരിക്കും കൈകാര്യം ചെയ്യുക. സ്റ്റാലിനോടൊപ്പം 33 മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു. 19 മുൻ മന്ത്രിമാരും 15 പുതുമുഖങ്ങളും രണ്ട് സ്ത്രീകളും മന്ത്രിസഭയിൽ ഉൾപ്പെടുന്നു.