ന്യൂഡെൽഹി: നേതൃമാറ്റത്തിനായി കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവശ്യമുയരുന്നതിനിടെ പതിവ് രീതിയിൽ ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക്. മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി എം.ബി.വൈദ്യലിംഗം എന്നിവരാണ് എത്തുന്നത്.
തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയത്തിനു പിന്നാലെയാണ് ഹൈക്കമാൻഡ് സംഘത്തിൻ്റെ വരവ്. അതേസമയം കേരളത്തിലെ നിരീക്ഷകനായിരുന്ന, ഒരു തവണ സംസ്ഥാനത്തെത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തോൽവി സംബന്ധിച്ച് ഹൈക്കമാൻഡിന് ഉടൻ റിപ്പോർട്ട് നൽകുമെന്നുമാണ് വിവരം.
സംസ്ഥനത്തെത്തുന്ന ഹൈക്കമാൻഡ് സംഘം എംഎൽഎമാരുമായും പാർട്ടി നേതാക്കളുമായും സംഘം കൂടിക്കാഴ്ച നടത്തും.ഇതിനു ശേഷമായിരിക്കും പാർട്ടിയിൽ പുനസംഘടന പോലുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക.