തിരുവനന്തപുരം: തുടർ ഭരണത്തിനുള്ള ജനവിധി അപ്രതീക്ഷിതമാണെന്നും എന്നാൽ ജനവിധിയെ ബഹുമാനപൂർവം അംഗീകരിക്കുന്നുവെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെആന്റണി.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിലാണ് ആൻ്റണിയുടെ പ്രതികരണം.
ഒരു ജനവിധിയും സ്ഥിരമല്ല. 1967ൽ കോൺഗ്രസ് അംഗസംഖ്യ ഒമ്പതായി ചുരുങ്ങിയിരുന്നു. പിന്നീട് പാർട്ടി ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്നും ആന്റണി കൂട്ടിച്ചേർത്തു.