എന്തിനോ വേണ്ടി തിളച്ച, തിളപ്പിച്ച ട്വന്റി 20

കൊച്ചി: കച്ചവട കണ്ണോടെ രംഗത്തെത്തിയ ട്വൻ്റി ട്വൻ്റി എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കിയില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ചിലയിടങ്ങളിൽ യുഡിഎഫിൻ്റെ വോട്ടു ചോർത്താൻ കഴിഞ്ഞു. ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തിയ കുന്നത്തുനാട്ടില്‍ 42701 വോട്ടുകളാണ് ട്വന്റി-20ക്ക് ലഭിച്ചത്.

തൃക്കാക്കരയിൽ 4,300, കൊച്ചിയിൽ 19,550, കോതമം​ഗലത്ത് 2,693, മൂവാറ്റുപുഴ 3,444 എന്നിങ്ങനെയാണ് ട്വന്റി 20-ക്ക് കിട്ടിയ വോട്ട് നില. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലെ നാലു പഞ്ചായത്തുകളിൽ ഭരണം പിടിക്കാനായതിലൂടെ സിറ്റിംഗ് എംഎൽഎ വി പി സജീന്ദ്രനെ തോൽപ്പിക്കാനായതാണ് നേട്ടമായി ട്വൻ്റി ട്വൻ്റി കാണുന്നത്.

അ‌വർക്ക് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്താകുന്ന കാഴ്ചയാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ടത്.കൊച്ചി: കച്ചവട കണ്ണോടെ രംഗത്തെത്തിയ ട്വൻ്റി ട്വൻ്റി എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കിയില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ചിലയിടങ്ങളിൽ യുഡിഎഫിൻ്റെ വോട്ടു ചോർത്താൻ കഴിഞ്ഞു. ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തിയ കുന്നത്തുനാട്ടില്‍ 42701 വോട്ടുകളാണ് ട്വന്റി-20ക്ക് ലഭിച്ചത്. തൃക്കാക്കരയിൽ 4,300, കൊച്ചിയിൽ 19,550, കോതമം​ഗലത്ത് 2,693, മൂവാറ്റുപുഴ 3,444 എന്നിങ്ങനെയാണ് ട്വന്റി 20-ക്ക് കിട്ടിയ വോട്ട് നില. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലെ നാലു പഞ്ചായത്തുകളിൽ ഭരണം പിടിക്കാനായതിലൂടെ സിറ്റിംഗ് എംഎൽഎ വി പി സജീന്ദ്രനെ തോൽപ്പിക്കാനായതാണ് നേട്ടമായി ട്വൻ്റി ട്വൻ്റി കാണുന്നത്. അ‌വർക്ക് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്താകുന്ന കാഴ്ചയാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ടത്.