കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി; പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്ന് എംഎ​ല്‍​എ

തിരുവനന്തപുരം/തൃ​ശൂ​ര്‍: കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. അഴീക്കോട്സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ പണം കൈപ്പറ്റി എന്നാണ് പരാതി. 25 ലക്ഷം കൈപ്പറ്റി എന്നാണ് പരാതി.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവൻ പദ്മനാഭനാണ് പരാതിക്കാരൻ. അഴീക്കോട് ഹൈസ്‌കൂളിന് ഹയർസെക്കണ്ടറി അനുവദിച്ചാൽ അഴീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് നിർമാണത്തിനായി 25 ലക്ഷം രൂപ നൽകാമെന്ന് സ്‌കൂൾ മാനേജ്‌മന്റ് സമ്മതിച്ചെന്നും പിന്നീട് കെ.എം ഷാജി ഇടപെട്ട് ആ തുക അടിച്ചെടുത്തെന്നും ആരോപിച്ച് അഴീക്കോട് പൂതപ്പാറ മുസ്ലിം ലീഗ് കമ്മിറ്റിയിലുണ്ടായിരുന്ന നൗഷാദ് പൂതപ്പാറയാണ് ആദ്യമായി ഇത്തരം ഒരാരോപണം ഉന്നയിക്കുന്നത്. ഇതിന്റെ തുടർനടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ത​നി​ക്കെ​തി​രാ​യ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്ന് കെ.​എം. ഷാ​ജി എംഎ​ല്‍​എ. ലീ​ഗി​ന്‍റെ ഒ​രു ഘ​ട​ക​ത്തി​നും ഇ​ങ്ങ​നെ ഒ​രു പ​രാ​തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ താ​ന്‍ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. ഇ​നി പ​ല​ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​വും നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ഷാ​ജി പ​റ​ഞ്ഞു. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളും അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു.

ഇ​ത് പ്ര​തീ​ക്ഷി​ച്ച കാ​ര്യ​മാ​ണ്. വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി നി​ര്‍​ത്തി​വ​ച്ച കേ​സാ​ണി​ത്. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു സം​ഭ​വം ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ പോ​ലീ​സ് ഫോ​ണി​ല്‍ പോ​ലും വി​ളി​ച്ചി​ട്ടി​ല്ല. ഇ​ങ്ങ​നെ പ​രാ​തി ന​ല്‍​കി​യെ​ന്ന് ഒ​രു പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ല്‍ വാ​യി​ച്ച​ത് ഓ​ര്‍​മ​യു​ണ്ട്. പാ​ര്‍​ട്ടി നേ​താ​ക്ക​ന്മാ​രു​മാ​യി ആ​ലോ​ചി​ച്ച​തി​ന് ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കും ഷാ​ജി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

2017ല്‍ ​അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി അ​നു​വ​ദി​ക്കാ​ന്‍ ഷാ​ജി 25 ല​ക്ഷം രൂ​പ വാ​ങ്ങി എ​ന്നാ​ണ് പ​രാ​തി.