ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കൊറോണ വാര്‍ഡില്‍ ജോലി ചെയ്തുവന്ന ഡോക്ടര്‍ ജീവനൊടുക്കി. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ റെസിഡന്റ് ഡോക്ടര്‍ വിവേക് റായ് ആണ് ജീവനൊടുക്കിയത്.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശിയാണ് വിവേക്. കഴിഞ്ഞ ഒരു മാസമായി ഡോക്ടര്‍ കൊറോണ രോഗികളെ ചികിത്സിച്ച് വരികയായിരുന്നു. ഓരോ ദിവസവും ഏഴും എട്ടും ഗുരുതര രോഗികളെയാണ് അദേഹം ചികിത്സിച്ച് വന്നത്.
കൂടുതല്‍ പേര് തുടരെ മരിച്ചുകൊണ്ട് ഇരുന്നത് അദേഹത്തെ ഡിപ്രഷനിലേക്ക് നയിച്ചുവെന്ന് ഐഎംഎ ചീഫ് ട്വിറ്ററില്‍ കുറിച്ചു.
അദേഹത്തിന്റെ ഭാര്യ രണ്ട് മാസം ഗര്‍ഭിണിയാണ്.