ചെന്നൈ: ചികിൽസയിലിരുന്ന ഏഴ് കൊറോണ രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു. വെല്ലൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം. വിതരണ ശ്യംഖലയിലെ പിഴവാണ് ഓക്സിജൻ മുടങ്ങാൻ കാരണമെന്നാണ് റിപ്പോർട്ട്. സംഭവം ഏറെ വിവാദമായി കഴിഞ്ഞു.
കൊറോണ വാർഡിലുണ്ടായിരുന്ന നാല് പേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന മൂന്നു രോഗികളുമാണ് മരിച്ചത്. എന്നാല്‍ ആശുപത്രി അധികൃര്‍ ആരോപണം നിഷേധിച്ചു. സങ്കേതിക പ്രശ്നം മിനിറ്റുകൾക്കകം പരിഹരിച്ചിരുന്നെന്നാണ് ആശുപത്രിയുടെ വിശദീകരണം.
സംഭവത്തില്‍ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.