കണ്ണൂർ: മട്ടന്നൂർ കാനാട് അമ്മയും കുഞ്ഞും തീപൊള്ളലേറ്റ് മരിച്ചു. വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാനാട് നിമിഷ നിവാസിൽ നിഷാദിൻ്റെ ഭാര്യ കെ. ജിജിന(24), മകൾ അൻവിക(4) എന്നിവരാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.