ഛത്തീസ്​ഗഡിലെ റായ്​പുരില്‍ ആശുപത്രി കെട്ടിടത്തിന്​ തീപിടിച്ച്‌​ അഞ്ചുപേര്‍ മരിച്ചു

റായ്​പുര്‍: ഛത്തീസ്​ഗഡിലെ റായ്​പുരില്‍ രാജധാനി ആശുപത്രി കെട്ടിടത്തിന്​ തീപിടിച്ച്‌​ അഞ്ചുപേര്‍ മരിച്ചു. കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ്​ തീപിടിത്തമുണ്ടായത്​. ചികിത്സയിലുണ്ടായിരുന്ന മറ്റു രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക്​ മാറ്റി. ഫയര്‍ഫോഴ്​സെത്തി രക്ഷാപ്രവര്‍ത്തനത്തിന്​ നേതൃത്വം നല്‍കിയെന്ന്
മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്​ഥന്‍ താര്‍കേശ്വര്‍ പട്ടേൽ പറഞ്ഞു.

സംഭവത്തെക്കുറിച്ച്‌​ അന്വേഷണം നടത്തുമെന്നും താര്‍കേശ്വര്‍ പട്ടേൽ കൂട്ടിച്ചേര്‍ത്തു. ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്തതായാണ്​ വിവരം. ഛത്തീസ്​ഗഡ്​ മുഖ്യമന്ത്രി ഭൂപേഷ്​ ഭാഗല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ നാലുലക്ഷം രൂപ പ്രഖ്യാപിച്ചു.