തിരുവനന്തപുരം: പന്തളം രാജകുടുംബാംഗമാണെന്ന പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിലായി. പന്തളം സ്വദേശി സന്തോഷ്, ഏരൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
26 കോടി രൂപയുടെ സോഫ്റ്റ്വെയർ സോഴ്സ് കോഡ് 15000 രൂപയ്ക്ക് അഡ്വാൻസ് മാത്രം നൽകി തട്ടിയെടുത്തുവെന്നാണ് കേസ്. പന്തളം രാജകുടുംബാംഗമാണെന്നും കുവൈറ്റിൽ യുഎസ് ആർമിക്ക് എക്വിപ്മെന്റ്സ് വിതരണം ചെയ്യുന്ന വ്യക്തിയാണെന്നും സ്വയം പരിജയപ്പെടുത്തിക്കൊണ്ടായിരുന്നു തട്ടിപ്പ് നടത്തിയത്.
നീലഗിരിയിൽ 2500 ഏക്കർ ഡിജിറ്റൽ രീതിയിൽ കൃഷി നടത്തുകയാണെന്നും കടവന്ത്രയിലെ സ്വകാര്യ സ്ഥാപന ഉടമയെ വിശ്വസിപ്പിച്ചാണ് 26 കോടി വരുന്ന സോഴ്സ് കോഡ് 15,000 രൂപ മാത്രം അഡ്വാൻസ് നൽകി കൈവശപ്പെടുത്തിയത്.