തിരുവനന്തപുരം: ശുചിമുറി പണിയാൻ ലോണെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പാറശ്ശാലയിലാണ് സംഭവം. ഇന്നലെ രാത്രി 11 ഓടെ കാരോട് പഞ്ചായത്തിലെ വടൂര്‍കോണം വാര്‍ഡില്‍ ചൂരക്കുഴി മേക്കേക്കര വീട്ടില്‍ ഷാജിയാണ് ഭാര്യ മീന (33 )യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങിയത്.
മദ്യപാനിയായ ഷാജി മീന ലോണെടുത്ത പണം മദ്യപിക്കാന്‍ നല്‍കാത്തതില്‍ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് മക്കള്‍ പറയുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ മീനയെ മുറ്റത്തുവച്ചാണ് വെട്ടികൊലപ്പെടുത്തിയത്. ഷാജി മദ്യപിച്ചെത്തി സ്ഥിരമായി മീനയെ മര്‍ദിക്കാറുണ്ടെന്നും മക്കള്‍ പറയുന്നു.
പഞ്ചായത്തില്‍ നിന്നുള്ള ലോണെടുത്തു വീട് നിര്‍മാണം നടത്തിയെങ്കിലും പണത്തിന്റെ മുക്കാൽ ഭാഗവും ഷാജി ചീട്ടുകളിച്ചും മദ്യപിച്ചു തീര്‍ത്തു. അതിനു ശേഷം ശുചിമുറിക്കുവേണ്ടി ലഭിച്ച അറുപതിനായിരം രൂപയും മദ്യപിച്ചു തീര്‍ക്കുകയായിരുന്നു. ഒരാഴ്ച മുന്നേ സ്വകാര്യ ബാങ്കില്‍ നിന്നും നാല്‍പ്പതിനായിരം രൂപയും വായ്പ്പയെടുത്തിരുന്നു.
വായ്പ്പയെടുത്ത പണത്തിന്റെ പേരിൽ ഉണ്ടായ തർക്കമാണ് അരുംകൊലയിൽ കലാശിച്ചത്. അമ്മയുമായി വഴക്കിടുന്നത് തടയാന്‍ ശ്രമിക്കുന്ന മക്കളെ ഷാജി മര്‍ദ്ദിക്കുമായിരുന്നുവെന്ന് അയൽക്കാർ പറയുന്നു.