കെ ടി ജ​ലീ​ലിൻ്റെ രാ​ജി​ നിൽക്കക്കള്ളി​യി​ല്ലാ​തെ; നി​ല​നി​ർ​ത്താ​ൻ സി​പി​എം പ​ര​മാ​വ​ധി ശ്ര​മി​ച്ചു:ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നിൽക്കക്കള്ളി​യി​ല്ലാ​തെ മന്ത്രിജ​ലീ​ൽ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നുവെന്നും മ​ന്ത്രി​സ്ഥാ​ന​ത്ത് അ​ദ്ദേ​ഹ​ത്തെ നി​ല​നി​ർ​ത്താ​ൻ സി​പി​എം പ​ര​മാ​വ​ധി ശ്ര​മി​ച്ചുവെന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കെ.​ടി.​ജ​ലീ​ലി​ന്‍റെ രാ​ജി ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​പ്പി​ച്ചാ​ണെ​ന്ന സി​പി​എം വാ​ദ​ത്തെ ചെന്നിത്തല പ​രി​ഹ​സി​ച്ചു.

പാ​ർ​ട്ടി പി​ന്തു​ണ​യി​ൽ മ​ന്ത്രി​സ്ഥാ​ന​ത്ത് അ​ള്ളി​ടി​ച്ചി​രി​ക്കാ​നാ​ണ് ജ​ലീ​ൽ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ ജ​ന​വി​കാ​രം എതിരാണെന്ന് ക​ണ്ട​തോ​ടെ ഒ​ടു​വി​ൽ രാ​ജി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ന്ധു​നി​യ​മ​ന​വും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട​തും മാ​ർ​ക്ക് ദാ​ന​വും ഉ​ൾ​പ്പ​ടെ മ​ന്ത്രി​യു​ടെ വ​ഴി​വി​ട്ട ന​ട​പ​ടി​ക​ളെ​ല്ലാം പ്ര​തി​പ​ക്ഷം വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​ന്ന​താ​ണ്. എ​ന്നി​ട്ടും ജ​ലീ​ലി​നെ പി​ന്തു​ണ​യ്ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും ശ്ര​മി​ച്ച​ത്.

ഒ​ടു​വി​ൽ ലോ​കാ​യു​ക്ത മ​ന്ത്രി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ഉ​ത്ത​ര​വി​ട്ട ശേ​ഷ​വും അ​ദ്ദേ​ഹം അ​ധി​കാ​ര​ത്തി​ൽ ക​ടി​ച്ചു​തൂ​ങ്ങാ​ൻ ശ്ര​മി​ച്ചു. ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും അ​നു​കൂ​ല വി​ധി നേ​ടി മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രാ​ൻ ശ്ര​മി​ച്ച ജ​ലീ​ൽ ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​യാ​ണ് രാ​ജി​യെ​ന്ന് പ​റ​യു​ന്ന​തി​ൽ എ​ന്ത് കാ​ര്യ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.