ഉമ്മൻചാണ്ടിയുടെ ആരോഗ്യ നില തൃപ്തികരം

തിരുവനന്തപുരം: കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യ നില തൃപ്തികരം. അദ്ദേഹം സുഖമായിരിക്കുന്നുവെന്നും നെഞ്ചിൽ അണുബാധയടക്കമുള്ള പ്രശ്നങ്ങളില്ലെന്നും എല്ലാവരുടേയും പ്രാർഥനകൾക്ക് നന്ദിയെന്നും മകൻ ചാണ്ടി ഉമ്മൻ ഫെയിസ്ബുക്കിൽ കുറിച്ചു.

ഇന്നലെയാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടുകൂടി തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലായിരുന്നു കഴിഞ്ഞിരുന്നത്. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.