ഭീം ആർമിയുടെ ദേശീയ ഉപാധ്യക്ഷയായി മലയാളി യുവതി അനുരാജി പി ആർ

തിരുവനന്തപുരം: ഭീം ആർമിയുടെ ദേശീയ ഉപാധ്യക്ഷയായി മലയാളി യുവതിയെ തെരഞ്ഞെടുത്തു. കാലടി സംസ്‌കൃത സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥി അനുരാജി പി ആർ ആണ് പുതിയ ഉപാധ്യക്ഷ. ഭീം ആർമിയുടെ കേരള ഘടകത്തിലെ സജീവ പ്രവർത്തകയായ അനുരാജി പി ആർ വിദ്യാർത്ഥി പ്രസ്ഥാനത്തിലും പ്രവർത്തിച്ച്‌ വരുന്നു.

ജാതി വിവേചനത്തിനെതിരായും ദലിത് യുവതയുടെ വിദ്യാഭ്യാസ നേട്ടത്തിനും വേണ്ടിയാണ് 2015ൽ ഭീം ആർമി എന്ന പ്രസ്ഥാനം രൂപീകരിച്ചത്. ബിഎസ്പി സ്ഥാപകൻ കാൻഷി റാമിന്റെ ജന്മവാർഷികദിനമായ മാർച്ച്‌ 15നാണ് ഭീം ആർമി രാഷ്ട്രീയ പാർട്ടിയായി മാറിയത്.