തിരുവനന്തപുരം: പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കണ്ണൂർ ജില്ലാ കലക്ടർ ടി വി സുഭാഷാണ് നോട്ടീസ് അയച്ചത്.
അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കൊറോണ വാക്സിൻ നേരിട്ട് എത്തിക്കുമെന്ന് പറഞ്ഞത് ചട്ട ലംഘനമാണെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മുൻകൂർ അനുമതി വാങ്ങിയാണോ പ്രസ്താവനയെന്ന് വിശദീകരിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. 48 മണിക്കൂറിനുള്ളിൽ രേഖാ മൂലം മറുപടി നൽകാനാണ് നിർദേശം.