തൃണമൂൽ നേതാവും സുവേന്ദു അധികാരിയുടെ പിതാവുമായ ശിശിർ അധികാരി ബിജെപിയിൽ

കൊൽക്കത്ത: സുവേന്ദു അധികാരിയുടെ പിതാവും തൃണമൂൽ നേതാവുമായ ശിശിർ അധികാരി ബിജെപിയിൽ. ആഴ്ചകൾ നീണ്ടുനിന്ന ഊഹക്കച്ചവടത്തിന്​ ശേഷം ശിശിർ അധികാരി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുമായി വേദി പങ്കിട്ടു.

എഗ്രയിലെ റാലിയിൽ അദ്ദേഹം അഭിസംബോധന ചെയ്​ത്​ സംസാരിച്ചു. ദീർഘകാലം കോൺഗ്രസ്​ നേതാവായിരുന്ന ശിശിർ അധികാരി തൃണമൂൽ കോൺഗ്രസിലെത്തുകയായിരുന്നു. ഇപ്പോൾ തൃണമൂൽ വിട്ട്​ ബിജെപി പാളയത്തിലെത്തി.

ബിജെപി നേതാവ്​ മാൻസുഖ്​ മാണ്ഡ്​വിയുമായി ശിശിർ അധികാരി കൂടിക്കാഴ്ച നടത്തിയത്​ ചർച്ചയായിരുന്നു. ഇതോടെ ശിശിർ അധികാരി ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. അമിത്​ ഷായുടെ റാലിയിലേക്ക്​ ക്ഷണിച്ചായിരുന്നു മാൻസുഖിന്റെ കൂടിക്കാഴ്ച.

ബംഗാളിൽ മുഖ്യ​മന്ത്രി മമത ബാനർജിയുടെ ശക്തനായ എതിരാളിയാണ്​ സുവേന്ദു അധികാരി. സുവേന്ദു അധികാരിയുടെ പിതാവും സഹോദരൻ ദിവ്യേന്ദു അധികാരിയും തൃണമൂൽ എം.പിമാരാണ്​. സുവേന്ദുവിനെതിരെ മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കാൻ തീരുമാനിച്ചതിനെതിരെ ശിശിർ അധികാരി രംഗത്തെത്തിയിരുന്നു.