തിരുവനന്തപുരം: ഇരിക്കൂറിലെ സ്ഥാനാർഥി സജീവ് ജോസഫിനെ മാറ്റേണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. സജീവിനു വിജയസാധ്യത കുറവാണെന്നതടക്കമുള്ള എതിർപ്പുകൾ ഹൈക്കമാൻഡ് തള്ളി.
കൽപ്പറ്റയിൽ ടി.സിദ്ദിഖ്, പട്ടാമ്പിയിൽ റിയാസ് മുക്കോളി, വട്ടിയൂർക്കാവിൽ വീണ.എസ്.നായർ, കുണ്ടറയിൽ പി.സി വിഷ്ണുനാഥ്, നിലമ്പൂരിൽ വി.വി.പ്രകാശ്, തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ.
ധർമടത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. ഞായറാഴ്ച പ്രഖ്യാപിച്ച ആദ്യ പട്ടികയിൽ വനിതാപ്രാതിനിധ്യം കുറവാണെന്ന വിമർശനത്തിൻ്റെ പശ്ചാത്തലത്തിലാണ് സ്ഥാനാർഥിപ്പട്ടികയിൽ ഒരുവനിതയെ കൂടി ഉൾപ്പെടുത്താൻ നേതൃത്വം തീരുമാനിച്ചത്.