തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെ ബാബു

കൊച്ചി: തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെ ബാബു. മണ്ഡലം തിരിച്ച് പിടിക്കും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ വിളിച്ചിരുന്നു. തൃപ്പൂണിത്തുറയിൽ വിജയം ഉറപ്പാണെന്നും കെ. ബാബു പറഞ്ഞു.

തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിച്ചില്ലെങ്കിൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് രാജിവയ്ക്കുമെന്ന് വ്യക്തമാക്കി ഡിസിസി ജനറൽ സെക്രട്ടറിമാർ രംഗത്തെത്തിയിരുന്നു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ആർ വേണുഗോപാൽ, പി കെ സുരേഷ് എന്നിവരുടേതായിരുന്നു രാജി ഭീഷണി. കെ. ബാബുവിന് തൃപ്പൂണിത്തുറയിൽ സീറ്റ് നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ നേതൃത്വം ഇടപെട്ട് ഇവരെ ശാന്തമാക്കിയെന്നാണ് സൂചന.