കോഴിക്കോട്: വടകര മണ്ഡലത്തിൽ കെ കെ രമയ്ക്ക് പകരം എൻ വേണു ആയിരിക്കും ആർഎംപി സ്ഥാനാർത്ഥിയായി മത്സരിക്കുക എന്ന് സൂചനകൾ.കെ കെ രമ മത്സരിക്കണമെന്ന് യുഡിഎഫിന്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നു.
വേണുവിനെ സ്ഥാനാർത്ഥിയാക്കാനാണ് ആർഎംപിയുടെ തീരുമാനം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം അങ്ങനെയാണെന്നാണ് പുറത്തുവരുന്ന വിവരം. വടകരയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയെ ആലോചിച്ചിട്ടേയില്ല.
ഡെൽഹിയിലെ കൂടിയാലോചനകൾക്ക് ശേഷമാണ് കോൺഗ്രസ് നേതാക്കൾ ആർഎംപിയുമായി ബന്ധപ്പെട്ടത്. ആർഎംപിക്ക് സീറ്റ് നൽകുന്നത് സംബന്ധിച്ച അനിശ്ചിതത്വം മാറിയെന്ന് ആർഎംപി നേതാക്കളെ ലീഗ് അറിയിച്ചിട്ടുണ്ട്.