കോൺഗ്രസ് സീറ്റ് ചർച്ച അന്തിമഘട്ടത്തിൽ; കെസി ജോസഫ് ഒഴികെ സിറ്റിങ് എംഎൽഎമാർ അതാത് മണ്ഡലങ്ങളിൽ വീണ്ടും മത്സരിക്കും

ന്യൂഡെൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സീറ്റ് ചർച്ച അന്തിമഘട്ടത്തിൽ. കെ.സി ജോസഫ് ഒഴികെ സിറ്റിങ് എംഎൽഎമാർ എല്ലാം അതാത് മണ്ഡലങ്ങളിൽ വീണ്ടും മത്സരിക്കും. ഇത് സംബന്ധിച്ച് സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ ധാരണയായി. നാല് തവണയിൽ കൂടുതൽ മത്സരിച്ചവർ മാറിനിൽക്കണം എന്ന നിർദേശം ഉയർന്നെങ്കിലും വിജയ സാധ്യത പരിഗണിച്ച് ആ പട്ടികയിൽ വന്നവർക്കും സീറ്റ് നൽകാനാണ് തീരുമാനം.

ഇതനുസരിച്ച് ഉമ്മൻ ചാണ്ടിക്ക് പുറമെ കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും പറവൂരിൽ വി.ഡി സതീശനും വണ്ടൂരിൽ എ.പി അനിൽകുമാറിനുമാണ് വീണ്ടും ടിക്കറ്റ് നൽകിയത്. തൃപ്പൂണിത്തുറയിൽ കെ ബാബുവിനായി എ ഗ്രൂപ്പും ജോസഫ് വാഴയ്ക്കാനായി(മൂവാറ്റുപുഴ അല്ലെങ്കിൽ കാഞ്ഞിരപ്പള്ളി) ഐ ഗ്രൂപ്പും സമ്മർദം തുടരുകയാണ്.

മാതൃു കുഴൽനാടനെ ഏത് സീറ്റിലേക്ക് പരിഗണിക്കും എന്നതാണ് മറ്റൊരു തർക്ക വിഷയം. മൂവാറ്റുപുഴിൽ വാഴക്കന്റെയും കുഴൽനാടന്റെയും പേരുകൾ തമ്മിലുള്ള തർക്കം വന്നതോടെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ഡോളി കുര്യാക്കോസിന്റെ പേരിനാണ് ഒടുവിൽ മുൻതൂക്കം. പകരം കുഴൽനാടനെ ചാലക്കുടിയിൽ പരിഗണിക്കുന്നു. വാർത്ത വന്നതോടെ ചാലക്കുടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഇറക്കുമതി സ്ഥാനാർഥി വേണ്ട എന്ന മുദ്രാവാക്യം വിളികളും പ്രകടനത്തിൽ ഉയർന്നു.

കാട്ടാക്കടയിൽ മലയിൻകീഴ് വേണുഗോപാലിന്റെ പേരാണ്പരിഗണിക്കുന്നത്.

കോവളം-എം. വിൻസെന്റ്
അരുവിക്കര-കെ.എസ് ശബരീനാഥൻ
തിരുവനന്തപുരം-വി.എസ് ശിവകുമാർ
ഹരിപ്പാട്-രമേശ് ചെന്നിത്തല
അരൂർ-ഷാനിമോൾ ഉസ്മാൻ
കോട്ടയം-തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി-ഉമ്മൻ ചാണ്ടി
എറണാകുളം-ടി.ജെ വിനോദ്
പറവൂർ-വി.ഡി സതീശൻ
തൃക്കാക്കര-പി.ടി തോമസ്
കുന്നത്തുനാട്-.വി.പി സജീന്ദ്രൻ
ആലുവ-അൻവർ സാദത്ത്
പെരുമ്പാവൂർ-എൽദോസ് കുന്നപ്പള്ളി
അങ്കമാലി-റോജി എം ജോൺ
വടക്കാഞ്ചേരി-അനിൽ അക്കര
പാലക്കാട്-ഷാഫി പറമ്പിൽ
തൃത്താല-വി.ടി ബൽറാം
വണ്ടൂർ-എ.പി അനിൽകുമാർ
സുൽത്താൻ ബത്തേരി-ഐ.സി ബാലകൃഷ്ണൻ
പേരാവൂർ-സണ്ണി ജോസഫ്

ഏകദേശ ധാരണയായ പേരുകൾ ഇവയാണ്
ഉദുമ-ബാലകൃഷ്ണൻ പെരിയ
കണ്ണൂർ-സതീശൻ പാച്ചേനി
മാനന്തവാടി-പി.കെ.ജയലക്ഷ്മി
കൽപറ്റ-ടി. സിദ്ദിഖ്
നാദാപുരം-കെ പ്രവീൺകുമാർ
ബാലുശ്ശേരി-ധർമ്മജൻ ബോൾഗാട്ടി
കോഴിക്കോട് നോർത്ത്-കെ.എം അഭിജിത്ത്
നിലമ്പൂർ-വി.വി പ്രകാശ്
പൊന്നാനി-എ.എം.രോഹിത്
തരൂർ- കെ.എ.ഷീബ
പട്ടാമ്പി- കെ.എസ്.ബി.എ തങ്ങൾ
തൃശ്ശൂർ-പദ്മജ വേണുഗോപാൽ
കൊടുങ്ങല്ലൂർ-സി.എസ്.ശ്രീനിവാസൻ
കൊച്ചി-ടോണി ചമ്മിണി
വൈക്കം- പി.ആർ.സോന
പൂഞ്ഞാർ-ടോമി കല്ലാനി
ചേർത്തല-എസ് ശരത്
കായംകുളം-എം.ലിജു
റാന്നി-റിങ്കു ചെറിയാൻ
കഴക്കൂട്ടം-ജെ.എസ്.അഖിൽ
വാമനപുരം-ആനാട് ജയൻ
പാറശാല-അൻസജിത റസൽ
വർക്കല-ഷാലി ബാലകൃഷ്ണൻ
നെടുമങ്ങാട്-ബി ആർ എം ഷെഫീർ

രണ്ട് പേരുകൾ പരിഗണിക്കുന്ന മണ്ഡലങ്ങൾ
ഇരിക്കൂർ-സജീവ് ജോസഫ്/സോണി സെബാസ്റ്റിയൻ
കൊയിലാണ്ടി-എൻ സുബ്രഹ്മണ്യൻ, കെ.പി അനിൽകുമാർ
തൃപ്പൂണിത്തുറ-കെ ബാബു, സൗമിനി ജയിൻ