കൊല്ലം : ചടയമംഗലം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ സിപിഐ ഇന്ന് തീരുമാനിച്ചേക്കും. ഇതിനായി ജില്ലാ നിര്‍വാഹക സമിതി യോഗം ഇന്ന് ചേരും. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണിയെ മല്‍സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വം താല്‍പ്പര്യപ്പെടുന്നത്.
എന്നാല്‍ എ മുസ്തഫയെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ചടയമംഗലത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ജില്ലാ നിര്‍വാഹക സമിതി യോഗം വീണ്ടും ചേര്‍ന്ന ശേഷം അന്തിമ തീരുമാനമെടുക്കാന്‍ ഇന്നലെ തീരുമാനിക്കുകയായിരുന്നു.
എ മുസ്തഫയെ തഴഞ്ഞാല്‍ പ്രാദേശിക തലത്തില്‍ പ്രതിഷേധം ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചടയമംഗലം, പറവൂര്‍, ഹരിപ്പാട്, നാട്ടിക എന്നിവ ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു.