അഭ്യൂഹങ്ങൾക്ക് വിട: സിനിമാ തിരക്ക്; സുരേഷ് ഗോപി ഇത്തവണ എങ്ങും എടുക്കാനില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപി ബിജെപിയുടെ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ താരം സിനിമാതിരക്കിലേക്ക്‌ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലെ പ്രധാനമണ്ഡലങ്ങളിലൊന്നില്‍ എംപി കൂടിയായ സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ ബിജെപിക്ക്‌ താത്പര്യമുണ്ട്.

എന്നാല്‍ ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിലേക്ക്‌ മാര്‍ച്ച്‌ അഞ്ചുമുതല്‍ അദ്ദേഹം കടക്കുമെന്നാണ് വിവരം. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രീകരണം. അങ്ങനെയെങ്കില്‍ അദ്ദേഹം മത്സരിക്കാനിടയില്ല.

കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എന്നിവർ മത്സരിക്കാനുള്ള സാധ്യതയേറി. മുതിർന്ന നേതാക്കൾ നൽകുന്ന സൂചന ഇരുവരും മത്സരരംഗത്തുണ്ടാകുമെന്നാണ്. ഇതിൽ അന്തിമവാക്ക് കേന്ദ്രനേതൃത്വത്തിന്റേതാണ്.