നാളെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും

കൊച്ചി: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ വാഹന പണിമുടക്കിന് കേരളത്തിലെ വ്യാപാരികളുടെ ധാർമ്മിക പിന്തുണ ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. അ​തേ​സ​മ​യം ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ഏ​കോ​പ​ന​സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു അ​പ്‌​സ​ര പ​റ​ഞ്ഞു. പ​ണി​ടു​ക്കി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ഗ​താ​ഗ​ത​സൗ​ക​ര്യം കു​റ​വു​ള്ള​തി​നാ​ല്‍ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് എ​ത്തി​ച്ചേ​രാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​വും. ഇ​തി​നാ​ല്‍ ചി​ല വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള്‍ തു​റ​ക്കാ​നി​ട​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് മോട്ടോർ വ്യവസായ സംയുക്ത സമരസമിതി സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

വാഹന പണിമുടക്ക് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും. കെഎസ്ആർടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.