സി​സ്റ്റ​ർ ജെ​സീ​നയുടെ മ​രണം; കിംവദന്തികളും തെറ്റിദ്ധാരണയും പരത്തരുതെന്ന് ഡി​എ​സ്‌‌​ടി സന്യാസിനീ സഭ

കൊ​ച്ചി: കാ​ക്ക​നാ​ട് വാ​ഴ​ക്കാ​ല ഡോ​ട്ടേ​ഴ്സ് ഓ​ഫ് സെ​ന്‍റ് തോ​മ​സ് (ഡി​എ​സ്‌‌​ടി) കോ​ൺ​വെ​ന്‍റി​ലെ അം​ഗ​മാ​യ സി​സ്റ്റ​ർ ജെ​സീ​ന തോ​മ​സ് (45) കോ​ൺ​വെ​ന്‍റി​ന് പി​ന്നി​ൽ ഉ​ള്ള പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ സംഭവത്തെ കുറിച്ച് കിംവദന്തികളും തെറ്റിദ്ധാരണയും പരത്തുന്നത് വേദനാജനകമെന്ന് ഡോട്ടേഴ്സ് ഓഫ് സെന്‍റ് തോമസ് സന്യാസിനീ സ​ഭ. മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സിസ്റ്ററിൻ്റെ മരണത്തെക്കുറിച്ച് ഊ​ഹാ​പോ​ഹ​ങ്ങ​ളും കിം​വ​ദ​ന്തി​ക​ളും പ്ര​ച​രി​പ്പി​ക്കരുതെ​ന്ന് സന്യാസിനീ സ​ഭ വാ​ർ​ത്താക്കുറി​പ്പി​ലൂ​ടെ​ അ​ഭ്യ​ർ​ഥി​ച്ചു

വാ​ർ​ത്താക്കുറി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

എ​റ​ണാ​കു​ളം വാ​ഴ​ക്കാ​ല ഡോ​ട്ടേ​ഴ്സ് ഓ​ഫ് സെ​ന്‍റ് തോ​മ​സ് (ഡി​എ​സ്‌‌​ടി) കോ​ൺ​വെ​ന്‍റി​ലെ അം​ഗ​മാ​യ സി​സ്റ്റ​ർ ജെ​സീ​ന തോ​മ​സ് (45) കോ​ൺ​വെ​ന്‍റി​ന് പി​ന്നി​ൽ ഉ​ള്ള പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും സി​സ്റ്റ​ർ ജെ​സീ​ന​യു​ടെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി ല​ഭി​ക്കു​വാ​ൻ പ്രാ​ർ​ത്ഥി​ക്കു​ക​യും ഒ​പ്പം അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​മൂ​ഹാം​ഗ​ങ്ങ​ളു​ടെ​യും വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ക​യും ചെ​യ്യു​ന്നു.

ഉ​ജ്ജൈ​ൻ രൂ​പ​ത​യി​ൽ ച​ന്ദു​ക്കേ​ടി മി​ഷ​ൻ സ്റ്റേ​ഷ​നി​ൽ സേ​വ​നം ചെ​യ്തി​രു​ന്ന സി​സ്റ്റ​ർ ജെ​സീ​ന 2004 ഓ​ഗ​സ്റ്റ് 21- ന് ​ഉ​ജ്ജൈ​നി​ലെ ഡി​എ​സ്‌​ടി സ​ഭ​യു​ടെ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ നി​ന്നും ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റിംഗിനാ​യി വ​ന്ന സി​സ്റ്റ​ർ സി​ജി കി​ഴ​ക്കേ​പ​റ​മ്പി​ലി​നെ തി​രി​കെ യാ​ത്ര അ​യ​യ്ക്കാ​നാ​യി റോ​ഡ​രി​കി​ൽ ബ​സ് കാ​ത്ത് നി​ൽ​ക്കു​മ്പോ​ൾ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ഒ​രു വാ​ഹ​നം സി​സ്റ്റ​ർ സി​ജി​യെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യും സി​സ്റ്റ​ർ സി​ജി ത​ൽ​ക്ഷ​ണം മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു.

ഈ ​ദാ​രു​ണ സം​ഭ​വ​ത്തി​ന്‍റെ ദൃ​ക്സാ​ക്ഷി​യാ​യ സി​സ്റ്റ​ർ ജെ​സീ​ന​യെ ഈ ​ദു​ര​ന്തം വ​ല്ലാ​തെ ത​ള​ർ​ത്തി​ക്ക​ള​ഞ്ഞു. പി​ന്നീ​ട് മാ​ന​സി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ചു തു​ട​ങ്ങി​യ സി​സ്റ്റ​ർ ജെ​സീ​ന​ക്ക് ഉ​ജ്ജൈ​നി​ൽ ചി​കി​ത്സ​ക​ൾ ന​ൽ​കി​കൊ​ണ്ടി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​യും വി​ദ​ഗ്ധ ചി​കി​ത്സ​യും കൊ​ടു​ക്കു​ന്ന​തി​നാ​യി 2011ൽ ​കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​ന്നു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി സിസ്റ്റർ ​ജെ​സീ​ന കാ​ക്ക​നാ​ട് കു​സു​മ​ഗി​രി ആ​ശു​പ​ത്രി​യി​ൽ മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സിസ്റ്റർ ​ജെ​സീ​ന 2009 ലും 2011 ​ലും ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത പ്ര​ക​ടി​പ്പി​ക്കു​ക​യു​ണ്ടാ​യ​പ്പോ​ൾ അ​ന്ന​ത്തെ മേ​ജ​ർ സു​പ്പീ​രി​യേ​ഴ്സ് മാ​താ​പി​താ​ക്ക​ളെ യ​ഥാ​ക്ര​മം പാ​ലാ​യി​ലും വാ​ഴ​ക്കാ​ല​യി​ലു​ള്ള കോ​ൺ​വെ​ന്‍റു​ക​ളി​ലേ​ക്ക് വി​ളി​ച്ച് വി​ശ​ദ​വി​വ​രം പ​റ​യു​ക​യും 2011ൽ ​ചി​കി​ത്സ​ക്കാ​യി കു​റ​ച്ചു ദി​വ​സം വീ​ട്ടി​ൽ കൊ​ണ്ടു പോ​കു​ക​യും ചെ​യ്തി​രു​ന്നു. വീ​ട്ടി​ൽ അ​വ​ധി​ക്കു പോ​കു​മ്പോ​ൾ ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നി​ന്‍റെ വി​വ​ര​ങ്ങ​ൾ മാ​താ​പി​താ​ക്ക​ളെ ബോ​ധി​പ്പി​ക്കു​ക​യും മ​രു​ന്നു കൊ​ടു​ത്തു വി​ടു​ക​യും പ​തി​വാ​ണ്.

എ​റ​ണാ​കു​ളം അ​തി​രൂ​പ​ത​യി​ലെ വാ​ഴ​ക്കാ​ല ഇ​ട​വ​ക​യി​ലു​ള്ള ഡി​എ​സ്‌​ടി കോ​ൺ​വെ​ന്‍റി​ലേ​ക്ക് 2019 ന​വം​ബ​ർ മാ​സ​ത്തി​ൽ ആ​ണ് സി​സ്റ്റ​ർ ജെ​സീ​ന ചി​കി​ത്സാ​ർ​ഥം ട്രാ​ൻ​സ്ഫ​ർ ആ​യി​വ​ന്ന​ത്. ഈ ​ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് സി​സ്റ്റ​ർ ജെ​സീ​ന ഡി​പ്ര​ഷ​ൻ പോ​ലു​ള്ള അ​സ്വ​സ്ഥ​ത കാ​ണി​ക്കു​ക​യും അ​ടു​ത്ത​ടു​ത്ത് ഡോ​ക്ട​റെ ക​ണ്ട് നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ന്ന​ലെ (ഫെ​ബ്രു. 14, ഞാ​യ​റാ​ഴ്ച) രാ​വി​ലെ സി​സ്റ്റ​ർ ജെ​സീ​ന​യ്ക്ക് ക്ഷീ​ണ​വും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ പ​ള്ളി​യി​ൽ പോ​കാ​തെ കോ​ൺ​വെ​ന്‍റി​ൽ ഇ​രു​ന്ന് വി​ശ്ര​മി​ക്കാ​ൻ മ​ദ​ർ നി​ർ​ദ്ദേ​ശി​ച്ച​ത​നു​സ​രി​ച്ച് സി​സ്റ്റ​ർ ജെ​സീ​ന വി​ശ്ര​മി​ക്കാ​നാ​യി മു​റി​യി​ലേ​ക്ക് പോ​യി. എ​ന്നാ​ൽ കു​റ​ച്ച് സ​മ​യം വി​ശ്ര​മി​ച്ച ശേ​ഷം സി​സ്റ്റ​ർ ജെ​സീ​ന എ​ഴു​ന്നേ​റ്റ് അ​വി​ടെ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ട് സി​സ്റ്റേ​ഴ്സി​നു പ്ര​ഭാ​ത ഭ​ക്ഷ​ണ​വും 10. 30 ന് ​ചാ​യ​യും മു​റി​യി​ൽ എ​ത്തി​ച്ചു കൊ​ടു​ത്തി​രു​ന്നു.

പി​ന്നീ​ട് ഉ​ച്ച​യൂ​ണിന്‍റെ സ​മ​യ​ത്ത് സി​സ്റ്റ​ർ ജെ​സീ​ന​യെ കാ​ണാ​തി​രു​ന്ന​പ്പോ​ൾ കോ​ൺ​വെ​ന്‍റി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് സി​സ്റ്റേ​ഴ്സ് അ​വ​രെ അ​ന്വേ​ഷി​ച്ച് മു​റി​യി​ൽ ചെ​ന്നെ​ങ്കി​ലും അ​വി​ടെ​യും കാ​ണാ​ത്ത​തി​നാ​ൽ കോ​ൺ​വെ​ന്‍റി​ലും പ​രി​സ​ര​ത്തും അ​ന്വേ​ഷി​ക്കു​ക​യും തു​ട​ർ​ന്നും കാ​ണാ​തെ വ​ന്ന​തി​നാ​ൽ മേ​ല​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക​യും പി​ന്നീ​ട് അ​വ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ക്കു​ക​യും ചെ​യ്തു. അ​തി​നു​ശേ​ഷ​മു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ സിസ്റ്റർ ​ജെ​സീ​ന​യെ സ​മീ​പ​ത്തെ പാ​റ​മ​ട​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

തങ്ങ​ളു​ടെ സ​ഹോ​ദ​രി​യാ​യ സി​സ്റ്റ​ർ ജെ​സീ​ന​യു​ടെ ആ​ക​സ്മി​ക​മാ​യ മ​ര​ണ​ത്തി​ൽ വേ​ദ​നി​ച്ചി​രി​ക്കു​ന്ന ഈ ​വേ​ള​യി​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി​യും സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി​യും കി​വം​ദ​ന്തി​ക​ൾ പ​ര​ത്താ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണമെന്നും സഭ പി​ആ​ർ​ഒ സിസ്റ്റർ ​ജ്യോ​തി മ​രി​യ ഡി​എ​സ്‌​ടി വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു.